”ആകാശം തേടിപ്പോയവർ” പുസ്തകം പ്രകാശനം ചെയ്തു
.
പേരാമ്പ്ര: രാജൻ കല്പത്തൂർ രചന നിർവ്വഹിച്ച ”ആകാശം തേടിപ്പോയവർ” എന്ന ചെറുകഥാ സമാഹാരം കല്പത്തൂർ എ. യു. പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് കെഇഎൻ പ്രകാശനം ചെയ്തു. കമൽറാം സജീവ് പുസ്തകം ഏറ്റുവാങ്ങി. ടി.കെ അരവിന്ദൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. പി.പി. അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു.

അജയ് ആവള, മുഹമ്മദ് പേരാമ്പ്ര, കെ.സി. ബാബുരാജ്, ടി.എച്ച് ജയദാസൻ മാസ്റ്റർ, ടി.സി കുഞ്ഞമ്മദ് മാസ്റ്റർ, സുരേഷ് കല്പത്തൂർ, സി.കെ. സുജിത്ത്, രാജൻ കല്പത്തൂർ എന്നിവർ സംസാരിച്ചു. എൻ. പി. ബാലകൃഷ്ണൻ സ്വാഗതവും ടി.എം. കരുണൻ നന്ദിയും പറഞ്ഞു.



