ദില്ലി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം 8 പേർ കൊല്ലപ്പെട്ടതായി വിവരം
ദില്ലി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. നിരവധി മരണം. മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. സ്ഫോടനത്തിൽ 8 മരിച്ചതായും നികരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇന്ന് വൈകീട്ടോടെയാണ് സ്ഫോടനം ഉണ്ടായത്. അതീവ സുരക്ഷയുള്ള മേഖലയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. നാല് കാറുകൾക്ക് തീപിടിച്ചിട്ടുണ്ട്. നിലവിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

മരണസംഖ്യ ഉയരുന്നതായാണ് റിപ്പോർട്ട്. നിലവിൽ എട്ട് മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പരുക്കേറ്റവരെ എൽ എൻ ജെ പി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ ആറുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സ്ഫോടന സ്ഥലത്ത് എൻ എസ് ജി യും ബോംബ് സ്‌കോഡും പരിശോധന നടത്തുകയാണ്. ദില്ലിയിൽ കടുത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
ഇന്ന് വൈകീട്ടോടെയാണ് ലാൽഖില മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. നിരവധി ആളുകൾ സ്ഫോടന സമയത്ത് അവിടെ ഉണ്ടായിരുന്നതായാണ് വിവരം.




