KOYILANDY DIARY.COM

The Perfect News Portal

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കൊട്ടാരക്കര ഫയർ ആൻഡ് റസ്ക്യൂ സംഘത്തിലെ ആറ്റിങ്ങൽ സ്വദേശി സോണി എസ് കുമാറും കിണറ്റിൽ ചാടിയ വെളിയം സ്വദേശിനി അർച്ചനയും അർച്ചനയുടെ ആൺ സുഹൃത്ത് തൃശൂർ സ്വദേശി ശിവകൃഷ്ണനുമാണ് മരിച്ചത്.

കൊട്ടാരക്കര നെടുവത്തൂർ ആന കോട്ടൂർ മുണ്ടുപാറ സ്വദേശിനി അർച്ചനയാണ് ഇന്ന് പുലർച്ചെ 12 മണിയോടെ കിണറ്റിൽ ചാടിയത്. പിന്നാലെ ഒപ്പം ഉണ്ടായിരുന്ന ആൺ സുഹൃത്ത് ശിവകൃഷ്ണൻ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് കയർ കെട്ടിയിറങ്ങി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ടോർച്ച് അടിച്ചു കൊണ്ടിരുന്ന ശിവകൃഷ്ണൻ കിണറിൻ്റെ കൈവരി തകർന്ന്
കിണറിലേക്ക് വീണു. പാറകൾ തലയിൽ വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഫയർഫോഴ്സ് അംഗം സോണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അർച്ചന, ശിവകൃഷ്ണൻ, സോണി എസ് കുമാർ എന്നിവരുടെ മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊട്ടാരക്കര ഫയർ ഫോഴ്സിലെ മുന്ന് യുണിറ്റും സ്കൂബാ ടീമും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മരിച്ച അര്‍ച്ചന മൂന്ന് കുട്ടികളുടെ അമ്മയാണ്.

Advertisements
Share news