നവനീതി പ്രസാദ് സിംഗ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ഡല്‍ഹി: പാട്ന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് നവനീതി പ്രസാദ് സിംഗിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന തോട്ടത്തില്‍ ബി. രാധാകൃഷ്ണനെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.
കേരള ചീഫ് ജസ്റ്റിസായിരുന്ന മോഹന്‍ എം. ശാന്തന ഗൗഡര്‍ സുപ്രീം കോടതിയില്‍ എത്തിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം. 2004ല്‍ പാട്ന ഹൈക്കോടതി സീനിയര്‍ അഭിഭാഷക പദവി ലഭിച്ച നവനീകി പ്രസാദ് സിംഗ് 2006ല്‍ അവിടെ ജഡ്ജിയായി.

