മേലടി സിഎച്ച്സി യിൽ നിന്ന് സ്ഥലം മാറി പോകുന്ന കെ. പ്രകാശന് യാത്രയയപ്പ് നൽകി

പള്ളിക്കര: മേലടി സിഎച്ച്സി യിൽ നിന്ന് സ്തുത്യർഹമായ സേവന നടത്തി സ്ഥലംമാറി പോകുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (ഗ്രഡ് 1) പ്രകാശനെ തിക്കോടി ഗ്രാമപഞ്ചായത്ത് പള്ളിക്കര നാലാം വാർഡ് സാനിറ്റേഷൻ കമ്മറ്റി ആദരിച്ചു. വാർഡ് മെമ്പർ ദിബിഷ ബാബു അദ്ധ്യക്ഷത വഹിച്ചു. ശശിഭൂഷൺ പ്രദീപ്, കണ്ടിയാരിക്കൽ ജനാർദ്ദനൻ, മനോജ് തില്ലേരി എന്നിവർ ആശംസകൾ നേർന്നു. ആശാവർക്കർ അനിത കെ സ്വാഗതവും രാഗി സജീവൻ നന്ദിയും പറഞ്ഞു.
