പിടിച്ചുപറി കേസിലെ പ്രതി പിടിയിൽ
        കോഴിക്കോട്: പിടിച്ചുപറി കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് പാവമണി റോഡിന്റെ പരിസരത്ത് വെച്ച് വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി പണം അടങ്ങിയ പേഴ്സും മൊബെൽ ഫോണും പിടിച്ചുപറിച്ച കേസിലെ പ്രതിയെ കസബ പോലീസ് അറസ്റ്റ് ചെയ്തു. പാവങ്ങാട് സ്വദേശി നടുവിലകം വീട്ടിൽ ജംഷാദ് (22) നെയാണ് കസബ പോലീസ് പിടികൂടിയത്. ഈ മാസം 18-ആം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിസ്മയ കോളേജിൽ പഠിക്കുന്ന കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയെ മൂന്ന് പ്രതികൾ ചേർന്ന് പേഴ്സും മൊബെൽ ഫോണും പിടിച്ചു പറിക്കുകയായിരുന്നു.

നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സമാനമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരെ കുറിച്ചും അന്വേഷണം നടത്തിയാണ് പ്രതികളിലേക്ക് എത്തിയത്. അറസ്റ്റ്റിലായ പ്രതിയ്ക്ക് കോഴിക്കോട് വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. കസബ ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ എ.എസ്.ഐ സജേഷ്, കുമാർ സിറ്റി ക്രൈം സ്ക്വാഡിലെ ഷാലു എം, സുജിത്ത് സി. കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


                        
