ശ്രീഗുരുജി വിദ്യാനികേതൻ അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു.
കൊയിലാണ്ടി: ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ അന്താരാഷ്ട്ര യോഗദിനം ഡോ: പി. അശോകൻ ഉദ്ഘാടനം ചെയ്തു. യോഗാദ്ധ്യാപിക ശൈലജ നമ്പിയേരി യോഗയുടെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു. സേവാഭാരതി വിദ്യാഭ്യാസ വിഭാഗം കൺവീനർ ബൽരാജ് കാർത്തിക, ടി.എം രവീന്ദ്രൻ, കെ.കെ. മുരളി, സന്ധ്യ സന്ദീപ് ലാൽ എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികളുടെയും അദ്ധ്യാപികമാരുടെയും യോഗ പ്രദർശനവും നടന്നു.



