വായനാദിനത്തോടനുബന്ധിച്ച് മുചുകുന്ന് യുപി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി

മൂടാടി: ഡിപ്പാർട്ട്മെൻറ് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് മലബാർ കോളേജ് ഓഫ് ആർട്സ് & സയൻസ് മൂടാടി വായനാ ദിനത്തോടനുബന്ധിച്ച് മുചുകുന്ന് യുപി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. വളർന്നുവരുന്ന കുട്ടികളിലെ വായനാശീലം വളർത്താൻ ഹെഡ്മാസ്റ്റർ സിന്ധു എം.കെയുടെ സാന്നിധ്യത്തിൽ ഡിപ്പാർട്ട്മെൻറ് ഹെഡ് ജിംലാ കെ വി ലൈബ്രേറിയൻ ബിന്ദു ഒ. വിന് പുസ്തകങ്ങൾ കൈമാറി. കൂടാതെ മലബാർ കോളജ് ലൈബ്രറിയിലേക്ക് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ എം നസീറിന് പുസ്തകങ്ങൾ നൽകി.
