കൊയിലാണ്ടിയിലെ മുൻ സിപിഐഎം പ്രവർത്തകൻ നൂർമഹൽ ഫാസിലിൻ്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി: മുൻ സിപിഐഎം പ്രവർത്തകനായിരുന്ന നൂർമഹൽ ഫാസിലിൻ്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു. കൊയിലാണ്ടി നഗരസഭ സാംസ്ക്കാരിക നിലയത്തിൽ പുഷ്പാർച്ചനയോടെ നടന്ന അനുസ്മരണ പരിപാടി സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എൽ. ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. സിപിഐഎം ബീച്ച് നോർത്ത് ബ്രാഞ്ച് അംഗവും കൊയിലാണ്ടിയുടെ പൊതുമണ്ഡലത്തിലെ നിറ സാന്നിദ്ധ്യവും നാട്ടുകാരുടെ പ്രിയങ്കരനുമായിരുന്നു നൂർമഹൽ ഫാസിൽ. അനുസ്മരണ യോഗത്തിൽ ലോക്കൽ കമ്മിറ്റി അംഗം സഫീർ വി.സി അദ്ധ്യക്ഷതവഹിച്ചു.

ന്യൂനപക്ഷ മേഖലയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുകയും പ്രദേശത്ത് സിപിഐഎംന് ശക്തമായ അടിത്തറ ഉണ്ടാക്കാനും സഖാവ് അക്ഷീണം പ്രയത്നിച്ചതായും, നേതാക്കൾ അനുസ്മരിച്ചു. ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ, ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ, ടി.വി ദാമോദരൻ, യു.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി സത്താർ സ്വാഗതവും യു.കെ. പവിത്രൻ നന്ദിയും പറഞ്ഞു.
