കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നും വീണു മധ്യവയസ്കന് പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നും വീണു മധ്യവയസ്കന് പരിക്ക്. രാമനാട്ടുകര സ്വദേശി സുകുമാരൻ (58) നാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ടാണ് സംഭവം. പരശുറാം എക്സ്പ്രസിൽ നിന്നാണ് വീണത്. ഇദ്ദഹം ഫറോക്കിൽ ഇറങ്ങേണ്ടതായിരുന്നു പകരം കൊയിലാണ്ടിയിൽ എത്തി തിരിച്ച് കോഴിക്കോടെക്കുള്ള ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു.

കൊയിലാണ്ടി അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകി. തുടർന്ന് മെഡിക്കൽ കോളജിലെക്ക് കൊണ്ടുപോയി.

