KOYILANDY DIARY.COM

The Perfect News Portal

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു: 77.81% വിജയം

സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലങ്ങള്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 77.81 ശതമാനമാണ് പ്ലസ് ടു പരീക്ഷയുടെ വിജയശതമാനം. 3,70,642 പേര്‍ പരീക്ഷ എഴുതിയതില്‍ 2,88,394 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 30,145 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ വിജയശതമാനത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 78.69 ആയിരുന്നു വിജയശതമാനം. 

എറണാകുളം ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം രേഖപ്പെടുത്തിയത്. 83.09 ശതമാനം കുട്ടികളാണ് എറണാകുളത്ത് വിജയം നേടിയത്. കുറവ് വിജയശതമാനം കാസര്‍ഗോഡ് ജില്ലയിലാണ്. 71.09 ശതമാനം കുട്ടികളാണ് വിജയം നേടിയത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ സംസ്ഥാനത്തെ 70.6 ശതമാനം കുട്ടികളാണ് വിജയിച്ചത്. 71.42 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം.

 

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കൂടുതല്‍ വിജയശതമാനം വയനാട് ജില്ലയിലും (84.46) കുറവ് കാസര്‍ഗോഡ് ജില്ലയിലും (61.70) ആണ്. 26178 കുട്ടികളാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 18340 കുട്ടികള്‍ ഉപരി പഠനത്തിന് യോഗ്യത നേടി.

Advertisements
Share news