ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി ഓഫീസ് ചെറുകുളം ബസാറിൽ മുഖ്യ രക്ഷാധികാരി എം. അബ്ദുൽ ഖാദർ ഹാജി മാനന്തവാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.കെ അബ്ദുൽ ലത്തീഫ് അധ്യക്ഷനായി. സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ നൽകുന്ന ഭക്ഷ്യ ധാന്യകിറ്റ് വിതരണ ഉദ്ഘാടനം ഉസ്മാൻ കൂരിക്കാടനും. പഠനോപകരണ വിതരണം റഷീദ് ഏലായിയും നിർവ്വഹിച്ചു. കൺവീനർ കെ.പി മജീദ് മുഖ്യ പ്രഭാഷണം നടത്തി. ഡോ.ആഷ്മി ബക്കർ മെഡികാർഡ് വിതരണം ഉദ്ഘാടനം ചെയ്തു.
.

.
പി.ടി അബ്ദു റഹിമാൻ, പി.പി ഹംസ ലക്ഷദ്വീപ്, ഗോപാലൻ മക്കടോൽ, എ.പി കോയക്കുട്ടി, സാബുദ്ദീൻ, റീജ കക്കോടി, ബുഷ്റ ജാബിർ, നിജിയ കൂടത്തും പൊയിൽ സംസാരിച്ചു. ടി.കെ ഫാത്തിമ ഷഹാന ഖിറാഅത്ത് നടത്തി. കോർഡിനേറ്റർ എ.കെ ജാബിർ കക്കോടി സ്വാഗതവും ട്രഷറർ കെ. സാജിദ് നന്ദിയും പറഞ്ഞു.
