മഹല്ല് ജമാഅത്ത് കമ്മിറ്റി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: മുചുകുന്ന് മസ്ജിദുനൂർ ജുമുഅത്ത് പള്ളിക്ക് കീഴിൽ വഖഫ് ചെയ്യപ്പെട്ട കെട്ടിടവും പ്രാത്ഥനാ ഹാളും സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് മുചുകുന്ന് സംയുക്ത മഹല്ല് ജമാഅത്ത് കമ്മിറ്റി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ച് കൊല്ലം ജുമുഅത്ത് പള്ളി സംയുക്ത മഹല്ല് കമ്മിറ്റി പ്രസിഡണ്ട് സിദ്ദീക്ക് കൂട്ടുമുഖം ഉൽഘാടനം ചെയ്തു. പി. അഹമ്മദ് ദാരിമി, ബഷീർ ദാരിമി, മുനീർ ദാരിമി, അൻസാർ കൊല്ലം തുടങ്ങിയവർ സംസാരിച്ചു. മാർച്ചിന് പുതുക്കുടി ഹമീദ് ഹാജി, മൊയ്തു ഹാജി, ടി.കെ.അസ്സയിനാർ ഹാജി, ഇ.ഹമീദ്, കുഞ്ഞിമൊയ്തീൻ ഹാജി, ഒ.കെ. ഖാസിം, പി.ഖാലിദ് ഹാജി, എ.കെ.സി.മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
