ബാലസഭ ലിയോറ ഫെസ്റ്റ് പന്തലായനി ബ്ലോക്ക് തല ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: ബാലസഭ ലിയോറ ഫെസ്റ്റ് പന്തലായനി ബ്ലോക്ക് തല ശില്പശാല കൊയിലാണ്ടി സി ഡി എസ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്കിലെ അരിക്കുളം, അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, കൊയിലാണ്ടി നോർത്ത്, കൊയിലാണ്ടി സൗത്ത് സി ഡി എസുകളിൽ നിന്നായി എഴുപതോളം കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു. കൊയിലാണ്ടി നോർത്ത് സി ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ എം പി സ്വാഗതവും ബ്ലോക്ക് കോർഡിനേറ്റർ രേശ്മശ്രീ വി പി എം നന്ദിയും പറഞ്ഞു.

