കൃഷിഭൂമിയുടെ നികുതി കുറക്കണം. കിസാൻജനത

കൊയിലാണ്ടി: കൃഷിഭൂമിയുടെ നിലവിലുള്ള നികുതി കുറക്കണമെന്നും ഭൂമി കൈമാറ്റത്തിന് ഇളവ് അനുവദിച്ച് കർഷകർക്ക് ആശ്വാസമേകുന്ന നടപടികൾ സ്വീകരിക്കണമെന്നും കിസാൻ ജനത ആവശ്യപ്പെട്ടു. ആർ.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് കിസാൻ ജനതയുടെ നേതൃത്വത്തിൽ നടന്ന കർഷക സംഗമം ജില്ലാസെക്രട്ടറി സി.ഡി. പ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.പി.ചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു.
.

.
സംഗമത്തിൽ എം.പി. ശിവാനന്ദൻ , രാമചന്ദ്രൻ കുയ്യണ്ടി, രജീഷ് മാണിക്കോത്ത്, എം.പി. അജിത, പി.ടി. രാഘവൻ, കൊളാവി രാജൻ, സുരേഷ് മേലേപ്പുറത്ത്, സി.കെ ജയദേവൻ, ടി.കെ രാധാകൃഷ്ണൻ, വി.പി. മുകുന്ദൻ എന്നിവർ സംസാരിച്ചു.
