KOYILANDY DIARY.COM

The Perfect News Portal

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ചോദ്യം ചെയ്യലിന് ഹാജരായി

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് നടൻമാർ ഹാജരായി. ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയുമാണ് ചോദ്യം ചെയ്യലിനായി ഹാജരായത്. ഇരു നടന്മാർക്കൊപ്പവും അവരുടെ അഭിഭാഷകരും ഉണ്ടായിരുന്നു. നടന്മാരെ കൂടാതെ കേസിൽ ചോദ്യം ചെയ്യലിനായി മോഡലായ സൗമ്യയും ഹാജരായിട്ടുണ്ട്.

നേരത്തെ തന്നെ പൊലീസ് മൂവരോടും ചോദിക്കാനുള്ള ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. ആവശ്യമായ തെളിവുകൾ നിരത്തിയാകും ചോദ്യം ചെയ്യുക. പത്ത് മണിക്കാണ് നടന്മാരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത് എങ്കിലും പറഞ്ഞതിലും നേരത്തെ തന്നെ ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും സ്റ്റേഷനിൽ ഹാജരായിട്ടുണ്ട്.

 

കേസിലെ മുഖ്യപ്രതികളായ തസ്ലീമ സുല്‍ത്താനയും ഭര്‍ത്താവ് സുല്‍ത്താനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലും പ്രതികളില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനത്തിലാവും താരങ്ങളെ ചോദ്യം ചെയ്യുക.

Advertisements
Share news