താലൂക്ക് ആശുപത്രിയ്ക്ക് പുതിയ ആംബുലൻസ് കൈമാറി

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കുവേണ്ടി കാനത്തിൽ ജമീല, എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം ചിലവഴിച്ച് വാങ്ങിയ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. എം.എൽ.എ. കാനത്തിൽ ജമീല ഓൺലൈനായി പങ്കെടുത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് ആശുപത്രി സൂപ്രണ്ടിന് കൈമാറി. പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, ഡിവിഷൻ കൗൺസിലർ. അസീസ് മാസ്റ്റർ, രത്നവലി ടീച്ചർ, വി.പി. ഇബ്രാഹിംകുട്ടി, ആശുപത്രി മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ടി.കെ രാധാകൃഷ്ണൻ, സുരേഷ് മേലേപ്പുറത്ത്, എം.എൽ.എയുടെ പ്രൈവറ്റ് സെക്രട്ടറി ഷാജു. എൻ, ഡോ. പ്രമോദ് ശ്രീനിവാസ്, ഡോ. അബ്ദുൽ അസീസ് എം.കെ എന്നിവർ സന്നിഹിതരായിരുന്നു.

താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ് .വി, പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിന് കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില. സി സ്വാഗതവും താലൂക്ക് ആസ്ഥാന ആശുപത്രി ആർ.എം.ഒ ഡോ. അനു. എസ് ദാസ് നന്ദിയും പറഞ്ഞു.
