തൃശൂരിൽ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ വിഷ്ണു മൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതി

തൃശൂര്‍: തൃശൂര്‍ ആനന്ദപുരത്ത് കള്ളുഷാപ്പിലുണ്ടായ തര്‍ക്കത്തിനിടെ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ വിഷ്ണു നേരത്തെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് പൊലീസ്. പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ വിഷ്ണുവിനെതിരെ മൂന്ന് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ആനന്ദപുരം കള്ളുഷാപ്പിൽ വെച്ച് ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ആനന്ദപുരം സ്വദേശി യദു കൃഷ്ണനാണ് (29) കൊല്ലപ്പെട്ടത്. ജേഷ്ഠൻ വിഷ്ണുവിനെ അന്വേഷണത്തിനിടെ ആനന്ദപുരം പാടത്ത് നിന്നാണ് പുതുക്കാട് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

