വിദേശത്തേക്ക് കടന്ന ബൈക്ക് മോഷണക്കേസിലെ പ്രതി പിടിയിൽ

കോഴിക്കോട്: വിദേശത്തേക്ക് കടന്ന ബൈക്ക് മോഷണക്കേസിലെ പ്രതി പിടിയിൽ.
വടകര ചോമ്പാല സ്വദേശി പറമ്പിൽ വീട്ടിൽ സിയാദ് (42) ആണ് പിടിയിലായത്. 2017 ജൂലൈ മാസം രാമനാട്ടുകരയിൽ നിന്നും പുളിക്കൽ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഫറോക്ക് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റെ് ചെയ്തിരുന്നു.

പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി വിദേശത്തേയ്ക്ക് കടന്നുകളയുകയായിരുന്നു. വിദേശത്തുള്ള പ്രതിക്കെതിരെ ഫറോക് പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത് പ്രകാരം നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെയ്ക്കുകയും, ഫറോക് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നിർദേശപ്രകാരം SI സജീവൻ, SCPO മാരായ ശാന്തനു, യശ്വന്ത് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
