പുതിയ ചീഫ് സെക്രട്ടറിയായി എ ജയതിലക് ഐ എ എസിനെ തെരെഞ്ഞെടുത്തു

സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി എ ജയതിലക് ഐ എ എസിനെ തെരെഞ്ഞെടുത്തു. മന്ത്രിസഭായോഗമാണ് പുതിയ ചീഫ് സെക്രട്ടറിയെ തീരുമാനിച്ചത്. ഈ മാസം 30 ന് നിലവിലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ കാലാവധി പൂർത്തിയാകും. സംസ്ഥാനത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയാണ് ജയതിലക്. 2026 ജൂൺ വരെയാണ് ജയതിലകിന് കാലാവധി ഉള്ളത്. നിലവിൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇദ്ദേഹം.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദവും ഐഐഎമ്മിൽ നിന്ന് പിജി സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട് ജയതിലക്. ഐഎഎസുകാരൻ എന്ന കരിയർ തുടങ്ങിയത് മാനന്തവാടി സബ് കലക്ടറായി. കോഴിക്കോടും കൊല്ലത്തും ജില്ലാ കലക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ധനകാര്യ ചീഫ് സെക്രട്ടറിയായ ജയതിലക് സംസ്ഥാനത്തെ രണ്ടാമത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ്.

