ബി ജി ബ്രദേഴ്സ് വെങ്ങളം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു

ചീറങ്ങോട്ട് രമേശൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും മുതിരക്കാലയിൽ അബ്ദുറഹിമാൻ കുട്ടി സ്മാരക റണ്ണേഴ്സ് ട്രോഫിയ്ക്കും വേണ്ടി ‘ലഹരിയാകാം കളിയിടങ്ങളോട്’ എന്ന മുദ്രാവാക്യം ഉയർത്തി ബി ജി ബ്രദേഴ്സ് വെങ്ങളം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് അശ്വിൻ ആർ സി അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം കെ അജ്നഫ് ആശസയർപ്പിച്ചു സംസാരിച്ചു. ഏപ്രിൽ 21, 22 തിയ്യതികളിലായി വെങ്ങളം വി ആർ സി ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ടൂർണമെൻ്റ് വിവിധ പഞ്ചായത്തുകളിലെ 8 ടീമുകൾ മാറ്റുരയ്ക്കുന്നു. ക്ലബ് സെക്രട്ടറി ഷഫ്കത്ത് കെ ടി സ്വാഗതവും ട്രഷറർ സൂരജ് സി കെ നന്ദിയും പറഞ്ഞു.
