ബിജെപി കൊയിലാണ്ടി മണ്ഡലം സജീവ അംഗങ്ങളുടെ കൺവെൻഷൻ

കൊയിലാണ്ടി: ബിജെപി കൊയിലാണ്ടി മണ്ഡലം സജീവ അംഗങ്ങളുടെ കൺവെൻഷൻ നടന്നു. ബിജെപി സംസ്ഥാന വക്താവ് അഡ്വ: വി.പി. ശ്രീപത്മനാഭൻ ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദിസർക്കാറിൻ്റെ നയതന്ത്ര വിജയമാണ് മുബൈ സ്ഫോടന കേസ്സിലെ സൂത്രധാരനായ തഹാവൂർ ഹു സൈൻ റാണയെ അമേരിക്കൻ ഭരണകൂടം ഇന്ത്യക്ക് കൈമാറാൻ കാരണമെന്ന് അ ദേഹം പറഞ്ഞു,

മണ്ഡലം പ്രസിഡണ്ട് കെ. കെ. വൈശാഖ്അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗൺസിൽ അംഗം വായനാരി വിനോദ്, വി. കെ. ജയൻ, എസ്. ആർ, ജയ്കിഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിതേഷ് കാപ്പാട്, അതുൽ പെരുവട്ടൂർ എന്നിവർ സംസാരിച്ചു.

