KOYILANDY DIARY.COM

The Perfect News Portal

മേപ്പയൂർ സ്വദേശിനി ഷബ്‌ല മുഹമ്മദ് മുസ്തഫക്ക് കൊമേഴ്സിൽ ഡോക്ടറേറ്റ്

മേപ്പയൂർ: താനൂർ, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഗവ. കോളേജ് അസി. പ്രൊഫസർ ഷബ്‌ല മുഹമ്മദ് മുസ്തഫക്ക് കൊമേഴ്സിൽ ഡോക്ടറേറ്റ് ലഭിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. 
 ”കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൻ്റെ ബിസിനസ് റിലേഷൻഷിപ്പ് അനാലിസിസ്” എന്ന വിഷയത്തിൽ പ്രൊഫ. ബി. ജോൺസൻ്റെ കീഴിൽ യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ്  കൊമേഴ്സ് ആൻ്റ് മാനേജ്മെൻ്റ് സ്റ്റഡീസിൽ നിന്നാണ് ഗവേഷണം പൂർത്തിയാക്കിയത്
ആർ.ജെ.ഡി കോഴിക്കോട് ജില്ല സെക്രട്ടറിയും കായക്കൊടി കെ.പി.ഇ.എസ്. എച്ച്.എസ്.എസ് അധ്യാപകനുമായ നിഷാദ് പൊന്നങ്കണ്ടിയാണ് ഭർത്താവ്.  തിരൂർ, ബി.പി. അങ്ങാടി പുതിയകത്ത് മുഹമ്മദ് മുസ്തഫയുടെയും സക്കീനയുടെയും മകളാണ്.
Share news