കെ എസ് എസ് പി യു കോഴിക്കോട് 33-ാം ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയിൽ സമാപനം

കൊയിലാണ്ടി: കെ എസ് എസ് പി യു കോഴിക്കോട് 33-ാം ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയിൽ സമാപനം. രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തിന് ബുധനാഴ്ച പ്രസിഡണ്ട് കെ വി ജോസഫ് പതാക ഉയർത്തിയത്തോടെ തുടക്കമായി. ജില്ലാ കൗൺസിലർമാരും, കൊയിലാണ്ടി – പന്തലായനി ബ്ലോക്കുകളിൽ നിന്നുള്ള അംഗങ്ങങ്ങളും പങ്കെടുത്ത പ്രകടനം മാരാമുറ്റം റോഡിൽ LIC ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ചു. നൂറുകണക്കിന് പെൻഷൻകാർ പങ്കെടുത്ത പ്രകടനത്തിന് സംസ്ഥാന ജില്ലാ നേതാക്കൾ നേതൃത്വം നൽകി.

എ. ഗംഗാധരൻ നായർ – കെ കരുണാകരൻ അടിയോടി നഗറിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡണ്ട് കെ വി ജോസഫ് അധ്യക്ഷത വഹിച്ചു. ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ MLA സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. കെ സത്യൻ (മുനിസിപ്പൽ വൈസ് ചെയർമാൻ), പി. ബാബുരാജ് (പന്തലായനി ബ്ലോക്ക് പ്രസിഡണ്ട്), ചൈത്ര വിജയൻ (ബ്ലോക്ക് വൈസ് പ്രസിഡണ്ട്), കെ ടി എം കോയ (ബ്ലോക്ക് മെമ്പർ), ടി വി ഗിരിജ, വി രാമചന്ദ്രൻ, എം പി അസ്സൻ മാസ്റ്റർ, പി സൗദമിനി, കൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്വാഗതാസംഘം ചെയർപേഴ്സൺ സുധ കിഴക്കേപാട് (നഗരസഭാ അധ്യക്ഷ) സ്വാഗതം പറഞ്ഞു.

തുടർന്ന് നടന്ന കൌൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. കെ വി രാഘവൻ, എ വേലായുധൻ, വി കെ സുകുമാരൻ സി അപ്പുക്കുട്ടി എന്നിവർ സംസാരിച്ചു. മാസിക അവാർഡുകൾ വടകര മുനിസിപ്പൽ ബ്ലോക്ക്, വടകര ബ്ലോക്, കോർപറേഷൻ സൗത്ത് ബ്ലോക്ക് എന്നിവർ നേടി സമ്മേളനം താഴെ പറയുന്ന പ്രമേയങ്ങൾ പാസാക്കി. കേരളത്തിന് AIMS അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികൾ കെ വി ജോസഫ് (പ്രസിഡണ്ട്), സി അശോകൻ (സെക്രട്ടറി), എൻ കെ ബാലകൃഷ്ണൻ (ട്രഷറര്‍) എന്നിവർ അടങ്ങിയ ജില്ലാ കമ്മിറ്റിയെയും, സംസ്ഥാന കൌൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു.
