മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ ചങ്ങരം വള്ളി – തച്ചറോത്ത് കൊല്ലിയിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 24-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചങ്ങരം വള്ളി – തച്ചറോത്ത് കൊല്ലിയിൽ റോഡ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം. പ്രസീത അദ്ധ്യക്ഷത വഹിച്ചു. ടി.കെ ഗംഗാധരൻ, ആർ. പ്രമീള, രമാഭായ് പി.കെ എന്നിവർ സംസാരിച്ചു. അയൽസഭാ കൺവീനർ കെ. നിജീഷ് സ്വാഗതവും ടി.ജി ജീഷ് നന്ദിയും പറഞ്ഞു.
