കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം: വെള്ളിയാഴ്ച ചെറിയവിളക്ക്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ചെറിയവിളക്ക് ആഘോഷിക്കും. രാവിലെ കാഴ്ചശീവേലി, ഓട്ടൻതുള്ളൽ ക്ഷേത്രത്തിലെക്കുള്ള വണ്ണാന്റെ അവകാശവരവ്, തുടർന്ന് കോമത്ത് പോക്ക് ചടങ്ങ് ക്ഷേത്രത്തിലെ പ്രധാന കോമരം ഉൽസവത്തിന് ക്ഷണിക്കാനായി കോമത്ത് തറവാട്ടിലെക്ക് പോകുന്ന ചടങ്ങാണ് കോമത്ത് പോക്ക്.

വൈകീട്ട് 4 മണി പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലി, കാഞ്ഞി ലശ്ശേരി വിനോദ് മാരാരുടെ മേളപ്രമാണത്തിൽ, രാത്രി. 7 മണി തായമ്പക, ഗോപീ കൃഷ്ണമാരാർ, തുടർന്ന്കൽപ്പാത്തി ബാലകൃഷ്ണന്റെ തായമ്പക, 7.30 ന് ചലച്ചിത്ര പിന്നണി ഗായകരായ രാജലക്ഷ്മി, ലിബിൻ സ്കറിയ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

