KOYILANDY DIARY.COM

The Perfect News Portal

വേനൽ മഴയെ തുടർന്ന് കുടിവെള്ള പൈപ്പിട്ട പൊതു ഇടങ്ങൾ ചളിക്കുളമായി. നാട്ടുകാർ ദുരിതത്തിൽ

കൊയിലാണ്ടി: കുടിവെള്ള പൈപ്പിടാൻ റോഡുകൾ കീറിയ ഇടങ്ങൾ പൂർവ്വ സ്ഥിതിയിലാക്കാത്തത് കാരണം കാൽനട യാത്രക്കാരും വാഹന യാത്രക്കാരും വലയുന്നു. വേനൽ മഴയെ തുടർന്നാണ് മുത്താമ്പി റോഡിൽ അടിപ്പാത മുതൽ ഹോമിയോ സ്റ്റോപ്പ് വരെയും മറ്റ് പലയിടങ്ങളിലും കാൽനടയാത്രക്കാർക്ക് റോഡരികിലൂടെ സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. പല വാർഡുകളിലും റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കാനുള്ള പ്രവൃത്തി ആരംഭിച്ചെങ്കിലും വേഗത ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.

വീതികുറഞ്ഞ റോഡുകളിൽ വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ താഴ്ന്നു പോകുന്നത് വൻ അപകടങ്ങൾക്ക് കാരണമാകുകയാണ്. പന്തലായനി കൂമന്തോട് റോഡിൽ വിവിധ സ്ഥലങ്ങളിൽ ഗർത്തം രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്. ഇവിടങ്ങളിൽ അപകടങ്ങൾ  പതിയിരിക്കുന്നു. പൈപ്പ് സ്ഥാപിച്ച റോഡുകളും പൊതു ഇടങ്ങളും അടിയന്തരമായി പൂർവ്വ സ്ഥിതിയിൽ ആക്കണമെന്ന് നാട്ടുകാരിൽ നിന്ന് ആവശ്യമുയരുന്നു.

Share news