KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ ആശാ പ്രവർത്തകരുമായി സർക്കാർ ഇന്ന് ചർച്ച നടത്തും

സംസ്ഥാനത്തെ ആശാ പ്രവർത്തകരുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് പ്രവർത്തകരുടെ സംഘടന പ്രതിനിധികളുമായി ചർച്ച നടത്തുക. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് ചർച്ച. സിഐടി യു, ഐ എൻ ടി യു സി എന്നീ സംഘടനകൾക്ക് പുറമേ സെക്രട്ടേറിയറ്റിന് മുന്നിൽ എസ് യു സി ഐ യുടെ നേതൃത്വത്തിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകരുടെ പ്രതിനിധിയും ചർച്ചയിൽ പങ്കെടുക്കും.

മന്ത്രി വീണാ ജോർജ് കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ ആശാപ്രവർത്തകരെ അറിയിക്കും. കൂടാതെ സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യവും, ഏത് തരത്തിൽ വിഷയത്തിൽ കൂടുതൽ ഇടപെടൽ സാധ്യമാണ് എന്നതും ചർച്ചയാകും.

Share news