KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് എസ്എസ്എൽസി – ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് അവസാനിക്കും

ഈ വർഷത്തെ എസ്എസ്എൽസി ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് അവസാനിക്കും. ജീവശാസ്ത്രം ആണ് എസ്എസ്എൽസിയിലെ അവസാന പരീക്ഷ. 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർത്ഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്.

ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി. അതേസമയം, പരീക്ഷകളുടെ അവസാന ദിനമായ നാളെ സ്കൂളുകളിൽ ആഹ്ലാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾ അപകടകരമായ രീതിയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചാൽ പൊലീസിന്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.

 

വാഹനങ്ങൾ ഉപയോഗിച്ചുള്ള പ്രകടനങ്ങൾ ഒരു തരത്തിലും അനുവദിക്കില്ല. പ്ലസ് ടു ഇപ്രൂവ്‌മെൻ്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് സമാപിക്കുക. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും സമാപിക്കും.

Advertisements
Share news