പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും പിടികൂടിയത് 700 ഗ്രാം കഞ്ചാവ്

കാസർഗോഡ് ചന്തേരയിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഒറീസ സ്വദേശി പത്മലോചൻ ഗിരി (42) യാണ് പിടിയിലായത്. ഇയാളിൽ നിന്നും 700 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മടക്കര ഭാഗത്ത് സംഘർഷമുള്ളതായി വിവരം ലഭിച്ച് എത്തിയ പോലീസ് സംശയാസ്പദമായി ഒരാൾ നിൽക്കുന്നത് കണ്ടാണ് പരിശോധന നടത്തിയത്. ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കഞ്ചാവ് വിൽപ്പനക്കാരനാണ് ഇയാൾ.
