KOYILANDY DIARY.COM

The Perfect News Portal

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പഠനോത്സവം നടത്തി

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പഠനോത്സവ വേദിയിൽ വെച്ച് 
25 വർഷമായി സ്തുത്യർഹമായ സേവനം നടത്തി വരുന്ന പാചക തൊഴിലാളി സായിജ റാണിയെയും, 10 വർഷക്കാലമായി സ്കൂൾ വാഹന ഡ്രൈവറായി പ്രവർത്തിച്ച് വരുന്ന കുറ്റിക്കാട്ടിൽ രാജീവനെയും പി.ടി.എ.യുടെ നേതൃത്വത്തിൽ ആദരിച്ചു.
പഠനോത്സവത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും വിവിധ മികവുകൾ അവതരിപ്പിച്ചു. വാർഡ് മെമ്പർ ടി. എം. രജുല ഉദ്ഘാടനവും, ഉപഹാര സമർപ്പണവും നടത്തി. പി.ടി.എ. പ്രസിഡണ്ട് പി.കെ. തുഷാര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ, എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, ടി.പി. ജസ മറിയം, വി.ടി. ഐശ്വര്യ, പി. നൂറുൽ ഫിദ, പി. സിന്ധു, വി.പി. സരിത എന്നിവർ പ്രസംഗിച്ചു.
Share news