പാലാേറ മലയിൽ തീപിടിത്തം; 3 ഏക്കറോളം അടിക്കാടുകൾ കത്തി

തലക്കുളത്തൂർ: പുറക്കാട്ടിരി പാലോറമലയിൽ തീപിടിത്തം. മൂന്ന് ഏക്കറിലധികം പ്രദേശത്തെ അടിക്കാടുകൾ കത്തിനശിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഉണങ്ങിയ പുല്ലുകൾക്ക് തീപിടിക്കുകയും ഇത് അതിവേഗം പടരുകയുമായിരുന്നു. നാശനഷ്ടം ഇല്ല. വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേന വിഭാഗം സ്ഥലത്തെത്തി തീയണച്ചു. സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ടി ബാബു, ഓഫീസർമാരായ പി ഷാജി, സി പി നിഷാന്ത്, വി ജിതിൻ ബാബു, കിരൺ, ഹോം ഗാർഡ് ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
