KOYILANDY DIARY.COM

The Perfect News Portal

മട്ടാഞ്ചേരി ലഹരിക്കേസ്; നാല് കേസുകളിലായി 10 പേർ പിടിയിൽ

ഒമാനിൽ നിന്ന് കൊച്ചിയിൽ ലഹരി എത്തിച്ച സംഭവത്തിൽ നാല് കേസുകളിലായി 10 പേർ പിടിയിലായെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി. 500 ഗ്രാം എംഡിഎംഎയും കഞ്ചാവും ഇവരിൽ നിന്ന് പിടികൂടിയെന്നും പ്രതി ആഷിഖ് പ്രധാന കണ്ണിയാണെന്നും കൊച്ചി ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.

ഒമാനിൽ നിന്ന് ലഹരി കടത്തിയ വൈപ്പിൽ സ്വദേശിനി മേഗി ആഷ്ണ
മട്ടാഞ്ചേരി സ്വദേശി ഇസ്മയിൽ സേട്ട് എന്നിവരാണ് പിടിയിലായത്. ആലുവയിൽ എടുത്ത ഒരു കേസിലും ഒരാൾ പിടിയിലായിട്ടുണ്ട്. ലഹരി കടത്തുന്നതിന് ഒരാൾക്ക് ലഭിക്കുന്നത് 1 ലക്ഷം രൂപ എന്നാണ് വിവരം.

 

2024 ൽ 2795 ലഹരി കേസ് രജിസ്റ്റർ ചെയ്തുവെന്നും കൊച്ചി നഗരത്തിൽ ഈ വർഷം ഇതുവരെ 482 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും 541 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു. കഴിഞ്ഞ വർഷം മാത്രം 2475 എൻഡിപിഎസ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2795 പേരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Advertisements
Share news