കൊയിലാണ്ടി നഗരസഭ പൗരാവകാശ രേഖ പ്രകാശനം ചെയ്തു

കൊയിലാണ്ടി നഗരസഭ നൽകുന്ന സേവനങ്ങളുടെ വിശദാംശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പൗരാവകാശ രേഖ പുറത്തിറക്കി. നഗരസഭ ചെയർപേഴ്സൺ കെ.പി.സുധ പൗരാവകാശ രേഖ പ്രകാശനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇന്ദു എസ് ശങ്കരി സ്വാഗതം പറഞ്ഞു. സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ ഇന്ദിര. ഇ കെ. അജിത്, സി. പ്രജില കൗൺസിലർമാരായ പി. രത്നവല്ലി, വി.പി ഇബ്രാഹിം കുട്ടി, കെ കെ വൈശാഖ്, എ ലളിത എന്നിവർ സംസാരിച്ചു.
