ഹിൽബസാർ മലബാർ കോളജിലെ ബിബിഎ വിദ്യാർത്ഥിനിയെ മർദ്ദിച്ചതായി പരാതി

കൊയിലാണ്ടി: മൂടാടി ഹിൽബസാർ മലബാർ കോളജിലെ ബിബിഎ വിദ്യാർത്ഥിനിയെ യുവാവ് മർദ്ദിച്ചതായി പരാതി, ചെങ്ങോട്ടുകാവ് കച്ചേരിപാറ കൊളപ്പുറത്ത് സജിൽ ആണ് മർദ്ദിച്ചതെന്ന് പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ അയൽവാസിയാണ് ഇയാൾ. ഇയാൾക്ക് ഭാര്യയും കുട്ടിയും ഉണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
