KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് ഏഴ് പേരെ കടിച്ച തെരുവുനായ ചത്തു; കടിയേറ്റവരിൽ പിഞ്ചുകുഞ്ഞും

പെരിന്തൽമണ്ണ: പുത്തനങ്ങാടിയിൽ ഏഴ് പേരെ കടിച്ച തെരുവു നായ ചത്ത നിലയിൽ. പുത്തനങ്ങാടിക്കു സമീപം മണ്ണംകുളത്താണ് നായയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണു തെരുവു നായ ആക്രമണമുണ്ടായത്. തിരക്കുള്ള പ്രദേശത്തു വെച്ചായിരുന്നു നായ ഏഴ് പേരെ ആക്രമിച്ചത്.

അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനെയാണ് നായ ആദ്യം ചാടി കടിച്ചത്. കുട്ടിയെ കടിച്ച നായ പിന്നീട് ആളുകൾക്കിടയിലേക്ക് ഓടിനടന്നു പലരെയും കടിക്കുകയായിരുന്നു. പലരുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളാണുള്ളത്. കടിയേറ്റവരെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. നായയ്‌ക്കായി നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെയാണ് മണ്ണംകുളത്തു നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. നായയ്ക്ക് പേ വിഷ ബാധയുണ്ടോ എന്ന് പരിശോധിക്കുമെന്ന് പഞ്ചായത്ത്‌ അധികൃതർ പറഞ്ഞു.

Share news