ജില്ലാ പോലീസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി നിക്ഷേപ സംഗമം നടത്തി

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ പോലീസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി നിക്ഷേപ സംഗമം നടത്തി. റിട്ട. പോലീസ് സൂപ്രണ്ട് വി.വി. ശശികുമാര്‍ ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ് വി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. വടകര സബ്ബ് ഡിവിഷന്‍ ഡിവൈ.എസ്.പി. കെ. സുദര്‍ശന്‍, കൊയിലാണ്ടി അസി. രജിസ്ട്രാര്‍ ജനറല്‍ പി. സദാനന്ദന്‍, പോലീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ പുതിയേടത്ത്, ഹരിദാസ് ജി. നമ്പ്യാര്‍, സ്മിത, കെ.പി. സുധാകരന്‍ വി.പി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
