KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയായ യുവാവിനെ കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജംഗ്ഷനിലെ വെളളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റോഡില്‍ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ രാത്രി ഭക്ഷണം വിതരണം ചെയ്യാന്‍ പോകുന്ന വഴിയില്‍ വീണാതാകാമെന്നാണ് നിഗമനം. മരിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. തെരച്ചിലില്‍ രണ്ട് ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയതിനാല്‍ മരിച്ചതാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

 

ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമാണ് കുഴിക്ക് ചുറ്റുമുള്ളത്. കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാത്ത ഇടമായതിനാല്‍ ഇവിടെ അപകടം സ്ഥിരം സംഭവമായി മാറിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഉടനടി ഇതിന് പരിഹാരമുണ്ടാകണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

Share news