നാദാപുരത്ത് ബി സോണ്‍ കലോത്സവത്തിനിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

കോഴിക്കോട് നാദാപുരത്ത് ബി സോണ്‍ കലോത്സവത്തിനിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. യുഡിഎസ്എഫ് പ്രവര്‍ത്തകരാണ് മര്‍ദിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ബി സോണ്‍ കലോത്സവത്തിന്റെ നാടന്‍പാട്ട് വിധി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പരാതി പറയാന്‍ എത്തിയ എസ് എഫ് ഐ പ്രവര്‍ത്തകരെയാണ് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. നാടന്‍പ്പാട്ട് മത്സരത്തില്‍ MSF – KSU യൂണിയന്‍ ഭരിക്കുന്ന കോളേജുകളെ വിജയിപ്പിക്കാനായി UDSF യൂണിയന്റെ ക്രമക്കേട് ചോദ്യം ചെയ്ത പ്രവര്‍ത്തകര്‍ക്ക് നേരെയാണ് മര്‍ദ്ദനം.

കോഴിക്കോട് ഗവ. ലോ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സാനന്തിനെ മര്‍ദിക്കുകയും വൈസ് ചെയര്‍പേഴ്‌സണ്‍ ഗോപികയെയും മുറിയില്‍ പൂട്ടിയിട്ട് അപമര്യാദയോടെ പെരുമാറുകയുമായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മത്സരാര്‍ത്ഥികളായ പെണ്‍കുട്ടികളെ ഉള്‍പ്പടെ ആക്രമിച്ച് കലോത്സവ ഭൂമിയെ കലാപഭൂമിയാക്കുന്ന UDSF ശ്രമം എന്നും UDSF ഗുണ്ടായിസത്തിനെതിരെ പ്രതിഷേധിക്കാനും SFI ആഹ്വാനം ചെയ്തു.

