കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു. ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കൊയിലാണ്ടി നഗരസഭ 10 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച കോൺഫറൻസ് ഹാൾ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു.

പൊതുമരാമത്ത് സ്റ്റാൻിംങ്ങ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത്, വികസന കാര്യ സ്റ്റാൻിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ കെ.എ. ഇന്ദിര ടീച്ചർ, ആരോഗ്യ സ്റ്റാൻിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സി. പ്രജില, കൗൺസിലർമാരായ എ. ലളിത, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, നഗരസഭ സെക്രട്ടറി ഇന്ദു എസ്. ശങ്കരി KAS, അസി. എഞ്ചിനീയർ കെ. ശിവപ്രസാദ്, പി.ടി.എ പ്രസിഡണ്ട് വി. സുചീന്ദ്രൻ, SMC ചെയർമാൻ എൻ. കെ ഹരീഷ്, ഹെഡ്മാസ്റ്റർ കെ. കെ. സുധാകരൻ എന്നിവർ ആശംസകളർപ്പിച്ചു. പ്രിൻസിപ്പാൾ എൻ. വി. പ്രദീപ് കുമാർ, എ.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു.
