ഉമ തോമസ് എംഎൽഎ യുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

കലൂർ സ്റ്റേഡിയം അപകടത്തിൽ ചികിത്സയിലുള്ള ഉമ തോമസ് എം എൽ എയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. രണ്ടു ദിവസം കൂടി വെൻ്റിലേറ്റർ സഹായം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം. അറസ്റ്റിലായ മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാറിനെ പാലാരിവട്ടം പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. അപകടത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മൂന്ന് പ്രതികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

സംഘാടകരായ മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാര്‍, സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം, സി മിനി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ച് ആണ് പരിഗണിക്കുന്നത്. അതേസമയം, അമ്മയുടെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയെന്ന് മകൻ വിഷ്ണു പറഞ്ഞു. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും വിഷ്ണു കൂട്ടിച്ചേർത്തു. അതിനിടെ കൊച്ചി കലൂരിലെ ഡാൻസ് പരിപാടിയിലെ പണം ഇടപാടിൽ പൊലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

ഭാരതീയ ന്യായ സംഹിതയിലെ 316 (2),318(4),3 (5) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൃദംഗ വിഷൻ എംഡി നികോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുൾ റഹിം, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണ്ണിമ, നികോഷിൻ്റെ ഭാര്യ എന്നിവരാണ് കേസിലെ പ്രതികൾ.

