KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയത്തിൽ വിളംബര ദീപമാലിക ചടങ്ങ് നടന്നു

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ വിളംബര ദീപമാലിക ചടങ്ങ് നടന്നു. പൂക്കാട് കലാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് ഡിസംബർ 23 , 24  25 തീയതികളിൽ ആയിരത്തിലധികം പ്രതിഭകൾ രംഗത്തെത്തുകയാണ്. സംസ്ഥാന കേന്ദ്രമന്ത്രിമാർ, ജനപ്രതിനിധികൾ, കലാകാരന്മാർ എന്നിവർ സാംസ്ക്കാരിക സമ്മേളനത്തിൽ സംബന്ധിക്കും. ഇതിൻ്റെ ഭാഗമായി കലാലയത്തിലും കലാലയത്തിലെ വിദ്യാർത്ഥികളുടെ ഗൃഹങ്ങളിലും നാടിൻറെ ഈ ആഘോഷത്തിന്റെ വിളംബരമായി ദീപം തെളിയിക്കൽ ചടങ്ങ് നടന്നു.
കലാലയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് യു.കെ. രാഘവൻ, ആവണിപ്പൊന്നരങ്ങ് കലോത്സവത്തിന്റെ ചെയർമാൻ അഡ്വ. കെ.ടി. ശ്രീനിവാസൻ കെ. പി. ഉണ്ണി, ഗോപാലൻ മാസ്റ്റർ, ശിവദാസ് കരോളി, അഡ്വ. കെ.ടി. ശ്രീനിവാസൻ, എ. കെ. രമേശ്, കാശി പൂക്കാട്, സത്യൻ മേപ്പയൂർ, സുനിൽ തിരുവങ്ങൂർ, അച്യുതൻ ചേമഞ്ചേരി, ടി. രാമൻ, രാധാകൃഷ്ണൻ കെ. ശ്രീനിവാസൻ, ബിജു കെ. വി, ശ്യാം സുന്ദർ, വിനീത് പൊന്നാടത്ത് എന്നിവർ നേതൃത്വം നൽകി.
Share news