വിൽപനയ്ക്കായി കൊണ്ടുവന്ന 179 ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട്: വിൽപനയ്ക്കായി കൊണ്ടുവന്ന 179 ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ചട്ടായി വീട്ടിൽ മുഹമ്മദ് ഫസൽ (32), മലപ്പുറം പുളിക്കൽ സ്വദേശി കിഴക്കയിൽ വീട്ടിൽ അജിത് (24) എന്നിവരെയാണ് ടൌൺ പോലീസ് സ്റ്റേഷൻ SI യും സംഘവും ചേർന്ന് പിടികൂടിയത്. ബുധനാഴ്ച (11.12.2024) പുലർച്ചെ SI മാരായ സുലൈമാൻ, സൂരജ് പി, SCPO രതീഷ്, CPO ഉല്ലാസ്, KHG അനിൽകുമാർ എന്നിവരുമൊത്ത് പെട്രോളിങ് ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ മേലെ പാളയത്ത് നിന്നാണ് മയക്കുമരുന്ന് ഉപയോഗിച്ച് അക്രമാസക്തരായ രണ്ട് പ്രതികളെ 179 ഗ്രാം കഞ്ചാവ് സഹിതം ടൌൺ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

പ്രതികളെപറ്റി അന്വേഷിച്ചതിൽ ഒന്നാം പ്രതിയായ മുഹമ്മദ് ഫസലിന് ടൌൺ പോലീസ് സ്റ്റേഷനിൽ കഞ്ചാവ് ഉപയോഗിച്ചതിന് 6 കേസ്സുകളും, കസബ പോലിസ് സ്റ്റേഷനിൽ കഞ്ചാവ് വിൽപനയ്ക്കിടെ പിടിച്ചതിനും, കഞ്ചാവ് ഉപയോഗിച്ചതിനും, കോഴിക്കോട് പാളയത്ത് വെച്ച് കത്തികൊണ്ട് കുത്താൻ ശ്രമിച്ചതിനും, ഫറോക്ക് പോലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണം നടത്തിയതിനും കേസ് നിലവിലുണ്ട്.
രണ്ടാം പ്രതിയായ അജിതിന് ടൌൺ പോലീസ് സ്റ്റേഷനിൽ ബൈക്കുകൾ മോഷണം നടത്തിയതിനും, കസബ പോലിസ് സ്റ്റേഷനിൽ കവർച്ച നടത്തിയതിനും, കഞ്ചാവ് ഉപയോഗിച്ചതിനും, മാറാട് പോലിസ് സ്റ്റേഷനിൽ പോക്സോ കേസുകളും നിലവിലുണ്ട്. പ്രതികൾ കോഴിക്കോട് പാളയം കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തമായും ചില്ലറയായും വിൽപ്പന നടത്തുന്നവരാണെന്ന് ടൌൺ പോലീസ് പറഞ്ഞു.
