KOYILANDY DIARY.COM

The Perfect News Portal

കുട്ടികളെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാന്‍ അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ചു; പ്രമുഖ നടിക്കെതിരെ വി ശിവന്‍കുട്ടി

തിരുവനന്തപുരം: കുട്ടികളെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാന്‍ അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ച മലയാളത്തിലെ പ്രമുഖ നടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവത്തിലൂടെ മികച്ച കലാകാരിയാകുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോടു അഹങ്കാരമാണു കാണിക്കുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു.

ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിനു വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോടു കുട്ടികളെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്നു ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചതെന്ന് മന്ത്രി പറഞ്ഞു. ഈ സംഭവം വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ ഏറെ വേദനിപ്പിച്ചു. ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചെന്നും മന്ത്രി പറഞ്ഞു.

Share news