കുറുവങ്ങാട് ശിവക്ഷേത്രത്തില്‍ കൃഷ്ണശിലകൾ സമര്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്ര പുനർനിർമ്മാണത്തിൻ്റെ ഭാഗമായി രൂപകല്പന ചെയ്ത ക്ഷേത്ര തറയ്ക്കുള്ള കൃഷ്ണശിലകൾ ശില്പി സുബ്രഹ്മണ്യനിൽ (ശിവശക്തി കലാലയം, മംഗലാംകുന്ന്) നിന്നും ആദരവോടെ ഏറ്റുവാങ്ങി. ശ്രീ പുതിയ കാവ് ക്ഷേത്ര പരിസരത്ത് നിന്നും നാദസ്വരലയത്തിൻ്റെയും പൂത്താലപ്പൊലിയുടേയും അകമ്പടിയോടെ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുകയും ക്ഷേത്രം മേൽശാന്തി ശ്രീനാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൃഷ്ണശില സമർപ്പണം ചെയ്തു.
.

.
സ്വീകരണച്ചടങ്ങിൽ സി.പി. മോഹനൻ, കെ.വി. രാഘവൻ നായർ, ടി.കെ. കുട്ടികൃഷ്ണൻ നായർ, കോലത്ത് കണ്ടി ഗംഗാധരൻ നായർ, ചേലാട്ട് ശിവരാമൻ നായർ, മാധവിയമ്മ ഗോകുൽ, രേഖാസുരേഷ്, ഏ.കെ ശ്രീധരൻ, സി.പി മനോജ്, ഇ.കെ.മോഹനൻ, എൻ.കെ സുരേഷ് ബാബു, കെ.കെ വിജയൻ, ബാലൻ നായർ പാത്യരി, സുധീർ കെ വി, ശാരദാമ്മ തെക്കെയിൽ, ശൈലജാ ദേവൻ, അഞ്ജു. ടി.കെ സുജാത മോക്ഷമി എന്നിവർ പങ്കെടുത്തു.
