KOYILANDY DIARY.COM

The Perfect News Portal

പൂജ ബമ്പർ അടിച്ചത് കരുനാ​ഗപ്പള്ളി സ്വദേശിക്ക്

കൊല്ലം: പൂജ ബമ്പർ അടിച്ചത് കരുനാ​ഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. 12 കോടിയുടെ ഒന്നാം സമ്മാനമാണ് ദിനേശ് കുമാറിന് അടിച്ചത്. കൊല്ലത്തു നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് ദിനേശ് കുമാർ പറഞ്ഞു. JC 325526 എന്ന നമ്പറാണ് ദിനേശ് കുമാറിനെ ഭാ​ഗ്യവാനാക്കിയത്. നികുതി പിടിച്ചശേഷം 6.18 കോടി രൂപയാണു ദിനേശിനു കയ്യിൽ കിട്ടുക.

കൊല്ലം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപമുള്ള ജയകുമാർ ലോട്ടറി ഏജൻസിയാണു സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. സബ് ഏജന്റു കൂടിയായ ദിനേശ് കുമാർ ഇവിടെനിന്ന് ഏജൻസി വ്യവസ്ഥയിൽ വിൽപനയ്ക്കു വാങ്ങിയ ടിക്കറ്റുകളിൽ ഒന്നിനായിരുന്നു ഒന്നാം സമ്മാനം. ദിനേശ് കുമാറിന് ഇടയ്ക്കിടെ ചെറിയ തുകകൾ ലോട്ടറി അടിക്കാറുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം സമ്മാനം ഒരു കോടി വീതം അഞ്ച് പേർക്കാണ്. JA 378749, JB 93954, JC 616613, JD 211004, JE 584418 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം അടിച്ചിരിക്കുന്നത്.

 

Share news