മനുഷ്യ–വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ നടപടി വേണം

പേരാമ്പ്ര: മനുഷ്യ– വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് സിപിഐ എം പേരാമ്പ്ര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പേരാമ്പ്രയുടെ മലയോര മേഖലകളിൽ വന്യമൃഗങ്ങളുടെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള കടന്നുകയറ്റം രൂക്ഷമാവുകയാണ്. കർഷകരുടെ ജീവനും സ്വത്തിനും വൻതോതിൽ ഭീഷണി ഉയരുന്നു.

കൃഷിനാശം നേരിട്ടവർക്ക് മതിയായ നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വയനാട്ടിലേക്കുള്ള ചുരമില്ലാ ബദൽ പാതയായ പൂഴിത്തോട്, -പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കുക, ചങ്ങരോത്ത് പഞ്ചായത്തിലെ ജാനകിവയൽ, ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് ചക്കിട്ടപാറ, നൊച്ചാട് പഞ്ചായത്തിലെ കൽപ്പത്തൂർ എന്നിവിടങ്ങളിൽ കൈവശഭൂമിക്ക് പട്ടയം നൽകുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.



