ജലസംരക്ഷണത്തിന് മാതൃകയായി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: ജലസംരക്ഷണത്തിന് മാതൃകയായി കൊയിലാണ്ടി നഗരസഭ. നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ ജലാശയങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അമ്യത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി കുളങ്ങളുടെ നവീകരണം നടന്നുവരുകയാണ്. നാണംചിറ, ചെട്ട്യാട്ട് കുളം, നമ്പി വീട്ടിൽ കുളം എന്നിവയുടെ നിർമ്മാണം പൂർത്തിയായി വരുന്നു. ചെട്ടായാട്ട് കുളത്തിന്റെ ഉദ്ഘാടനം ഡിസംബർ 3 ന് വൈകുന്നേരം 3 മണിക്ക് കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല നിർവ്വഹിക്കും.

നഗരസഭയിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലായിരുന്ന ഈ കുളങ്ങൾ നഗരസഭയ്ക്ക് വിട്ടു കൊടുത്തതാണ്. അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടുതന്നെ രണ്ട് കുളങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതാണ്. കൂടാതെ അമൃത് മിത്ര പദ്ധതി പ്രകാരം നഗരസഭയിലെ വിവിധ ജലാശങ്ങൾ സംരക്ഷികുന്ന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി വരികയാണ്.
