നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്കൂൾ സ്മാര്‍ട്ട് ക്ലാസ്സ് റൂം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു

ബാലുശ്ശേരി: എലത്തൂര്‍ മണ്ഡലം സ്മാര്‍ട്ട് ക്ലാസ്സ് റൂം പദ്ധതി ഉദ്ഘാടനം നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. എലത്തൂര്‍ മണ്ഡലം എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍നിന്നും ഒരു കോടി 30 ലക്ഷം രൂപ ചെലവില്‍ 50 സ്ക്കൂളുകളിലെ 69 ക്ലാസ്സ് മുറികളാണ് സ്മാര്‍ട്ട് റൂമുകളാക്കുന്നത്. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
എം.കെ.രാഘവന് എം.പി, പുരുഷന് കടലുണ്ടി എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മുക്കം മുഹമ്മദ്, എം. രാധാകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ശോഭന സ്വാഗതവും പ്രിന്‍സിപ്പല്‍ പി. ബിന്ദു നന്ദിയും പറഞ്ഞു.

