KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ മാരാമുറ്റം പൈതൃക റോഡിൻ്റെ നവീകരണ പ്രവർത്തനം ആരംഭിച്ചു.

കൊയിലാണ്ടി നഗരസഭ മാരാമുറ്റം പൈതൃക റോഡിൻ്റെ നവീകരണ പ്രവർത്തനം ആരംഭിച്ചു. റോഡരികിലെ തണൽവൃക്ഷങ്ങൾ തറ കെട്ടി സംരക്ഷിച്ചും റോഡിൻ്റെ ഇരുവശവും ടൈ ലുകൾപാകിയും ഇരിപ്പിടങ്ങൾ ഒരുക്കിയും വഴിവി ളക്കുകൾ സ്ഥാപിച്ചുമാണ് നവീകരണം. നവീകര ണപ്രവൃത്തിയുടെ ഉദ്ഘാടനം നവംബർ രണ്ടിന് രാവിലെ 10-ന് നഗരസഭാധ്യക്ഷ സുധാ കിഴക്കേ പ്പാട്ട് നിർവഹിക്കും.
പൈതൃകറോഡിൻ്റെ പ്രൗഢിയും പെരുമയും നി ലനിർത്തിക്കൊണ്ടാണ് നവീകരണം. സഞ്ചാരികളു ടെ യാത്രാവിവരണങ്ങളിലും, കൊയിലാണ്ടിയുടെ കഥാകാരൻ യു.എ. ഖാദറിൻ്റെ കഥകളിലും പലത വണ ഇടംനേടിയ മാരാമുറ്റം തെരു റോഡ് നവീക രണം കൊയിലാണ്ടിക്കാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു.
പഴയകാല ചന്ത പുനരാരംഭിച്ച് തെരുവിന്റെ ചരിത്രസ്മരണ നിലനിർത്താനുള്ള ശ്രമങ്ങൾ നേ രത്തേ നടന്നിരുന്നെങ്കിലും ലക്ഷ്യം കാണാതെ പോ കുകയാണുണ്ടായത്. മുനിസിപ്പാലിറ്റി ഫണ്ടിനോ ടൊപ്പം സന്നദ്ധരായവരുടെ സ്പോൺസർഷിപ്പും ചേർത്താണ് നവീകരണപ്രവൃത്തികൾ നടത്തുക. മാരാമുറ്റം തെരുവിൻ്റെ നവീകരണത്തെക്കുറിച്ച് ‘മാ തൃഭൂമി’ നേരത്തേ വാർത്തനൽകിയിരുന്നു. മിഡ് ടൗൺ റെസിഡൻറ്സ് അസോസിയേഷനും ഇക്കാ ര്യം പലതവണ ആവശ്യപ്പെട്ടിരുന്നു.
Share news